വയനാട് അമ്പലവയലിൽ ക്വാറികുളത്തിൽ വീണ് മധ്യവയസ്കൻ മരിച്ചു
Friday, April 11, 2025 11:12 PM IST
കൽപ്പറ്റ: അമ്പലവയൽ ടൗൺ ക്വാറികുളത്തിൽ വീണ് മധ്യവയസ്കൻ മരിച്ചു. കൊട്ടിയൂർ സ്വദേശിയായ ഷാജിയാണ് മരിച്ചത്.
ഇന്ന് വൈകുന്നേരം അഞ്ചോടെയാണ് സംഭവം. കുളിക്കുന്നതിനിടയിൽ നിലതെറ്റി താഴ്ന്ന് പോകുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അമ്പലവയൽ പോലീസും ബത്തേരിയിൽ നിന്നെത്തിയ ഫയർഫോഴ്സ് ചേർന്ന് മൃതദേഹം കണ്ടെടുത്തു.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.