ആലുവയിൽ ബൈക്ക് സ്വകാര്യ ബസിനടിയിലേക്ക് ഇടിച്ചു കയറി യുവാവ് മരിച്ചു
Friday, April 11, 2025 10:44 PM IST
ആലുവ: നിയന്ത്രണം വിട്ട ബൈക്ക് സ്വകാര്യ ബസിനടിയിലേക്ക് ഇടിച്ചു കയറി യുവാവ് മരിച്ചു. പെരുമ്പാവൂർ റോഡിൽ പോഞ്ഞാശേരിയിൽ ആണ് അപകടമുണ്ടായത്.
മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചത് എന്ന് സംശയിക്കുന്നു.
ടോറസ് ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട് ബൈക്ക് സ്വകാര്യ ബസിനടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.