ചെപ്പോക്കിൽ തകർന്നടിഞ്ഞ് ചെന്നൈ; കോൽക്കത്തയ്ക്ക് 104 റൺസ് വിജയലക്ഷ്യം
Friday, April 11, 2025 9:23 PM IST
ചെന്നൈ: ഐപിഎല്ലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സ് തകർന്നടിഞ്ഞു. 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 103 റൺസാണ് ചെന്നൈ എടുത്തത്.
31 റൺസെടുത്ത ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്കോറർ. വിജയ് ശങ്കർ 29 റൺസെടുത്തു. നായകൻ ധോണി അടക്കം മറ്റാർക്കും താളം കണ്ടെത്താനായില്ല.
കോൽക്കത്തയ്ക്ക് വേണ്ടി സുനിൽ നരെയ്ൻ മൂന്ന് വിക്കറ്റെടുത്തു. വരുൺ ചക്രവർത്തിയും ഹർഷിത് റാണയും രണ്ട് വിക്കറ്റ് വീതവും വൈഭവ് അറോറയും മോയിൻ അലിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.