കോ​ട്ട​യം: എ​രു​മേ​ലി​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് പൊ​ള്ള​ലേ​റ്റ​വ​രി​ൽ ര​ണ്ട് പേ​ർ കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം മൂ​ന്നാ​യി.

ക​ന​ക​പ്പ​ലം ശ്രീ​നി​പു​രം കോ​ള​നി​ക്കു സ​മീ​പം പു​ത്ത​ൻ​പു​ര​ക്ക​ൽ സ​ത്യ​പാ​ല​ൻ(53), ഭാ​ര്യ സീ​ത​മ്മ (50), മ​ക​ൾ അ​ഞ്ജ​ലി (26), എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സീ​ത​മ്മ തീ​പി​ടി​ത്ത​മു​ണ്ടാ​യ ഉ​ട​ൻ ത​ന്നെ മ​രി​ച്ചി​രു​ന്നു. മ​റ്റ് ര​ണ്ടു പേ​രും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ഇ​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ മ​ക​ൻ ആ​യ ഉ​ണ്ണി​ക്കു​ട്ട​ൻ ചി​കി​ത്സ​യി​ലാ​ണ്.

ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. തീ ​ആ​ളി​പ്പ​ട​രു​ന്ന​ത് ക​ണ്ട് നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടു​ക​യാ​യി​രു​ന്നു. ഇ​വ​രാ​ണ് തീ​യ​ണ​ച്ച് പ​രി​ക്കേ​റ്റ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് സ​ത്യ​പാ​ല​നാ​ണ് തീ ​ക​ത്തി​ച്ച​തെ​ന്നാ​ണ് നി​ഗ​മ​നം.