കാഞ്ഞിരപ്പള്ളിയിൽ കുഴിമന്തി കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടച്ചുപൂട്ടി
Friday, April 11, 2025 8:11 PM IST
കോട്ടയം: കുഴിമന്തി കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ആണ് സംഭവം.
ഇരുപത്തിയാറാം മൈലിൽ ഫാസ് എന്ന സ്ഥാപനത്തിൽ നിന്ന് കുഴിമന്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. പരാതി ഉയർന്നതിനു പിന്നാലെ ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ ഹോട്ടലിന് വീഴ്ച്ച സംഭവിച്ചതായി കണ്ടെത്തി.
ശുചിത്വമില്ലാതെയാണ് ഹോട്ടൽ പ്രവർത്തിക്കുന്നതെന്നും ഹെൽത്ത് കാർഡില്ലാതെയാണ് ജീവനക്കാർ ജോലി ചെയ്യുന്നതെന്നും പരിശോധനയിൽ കണ്ടെത്തി. തുടർന്ന് ഹോട്ടൽ താത്കാലികമായി അടച്ചുപൂട്ടാൻ നിർദേശം നൽകി.