ഐപിഎൽ: കോൽക്കത്തയ്ക്ക് ടോസ്, ചെന്നൈയ്ക്ക് ബാറ്റിംഗ്
Friday, April 11, 2025 7:11 PM IST
ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർകിംഗ്സിനെതിരായ മത്സരത്തിൽ ടോസ് നേടിയ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ബൗളിംഗ് തെരഞ്ഞെടുത്തു. ചെന്നൈയിൽ ചെപ്പോക്കിൽ 7.30 മുതലാണ് മത്സരം.
പരിക്കേറ്റ് പുറത്തായ നാകൻ റുതുരാജ് ഗെയ്ക്വാദിന് പകരം മഹേന്ദ്ര സിംഗ് ധോണിയാണ് ചെന്നൈയെ ഇന്ന് നയിക്കുന്നത്. മോശം ഫോമിലുള്ള ചെന്നൈ ധോണിയുടെ കീഴിൽ വിജയ വഴിയിലേയ്ക്ക് തിരിച്ചെത്താം എന്ന പ്രതീക്ഷയിലാണ് ഇന്ന് ഇറങ്ങുന്നത്.
രണ്ട് മാറ്റങ്ങളാണ് ചെന്നൈ ഇന്ന് വരുത്തിയത്. റുതുരാജിന് പകരം രാഹുൽ ത്രിപാഠിയും മുകേഷ് ചൗധരിക്ക് പകരം അൻഷുൽ കാംബോജും ആദ്യ ഇലവണിലെത്തി. കെകെആർ ഒരു മാറ്റവുമായാണ് കളത്തിലിറങ്ങുന്നത്. സ്പെൻസർ ജോൺസണ് പകരം മോയിൻ അലി ആദ്യ ഇലവണിലിറങ്ങും.
ചെന്നൈ സൂപ്പർ കിംഗ്സ് പ്ലേയിംഗ് ഇലവൺ: രചിൻ രവീന്ദ്ര, ഡിവോൺ കോൺവെ, രാഹുൽ ത്രിപാഠി, വിജയ് ശങ്കർ, ശിവം ദുബെ, എം.എസ്. ധോണി (നായകൻ/ വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, രചിചന്ദ്രൻ അശ്വിൻ, നൂർ അഹ്മദ്, അൻഷുൽ കാംബോജ്, ഖലീൽ അഹ്മദ്.
കോൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേയിംഗ് ഇലവൺ: ക്വിന്റൻ ഡിക്കോക്ക് ( വിക്കറ്റ് കീപ്പർ), സുനിൽ നരെയ്ൻ, അജിൻക്യ രഹാനെ (നായകൻ), വെങ്കടേഷ് അയ്യർ, റിങ്കു സിംഗ്, മോയിൻ അലി, ആൻഡ്രെ റസൽ, രമൺദീപ് സിംഗ്, ഹർഷിത് റാണ, വൈഭവ് അറോര, വരുൺ ചക്രവർത്തി.