യുപിഎസ്സി പരീക്ഷ; കൊച്ചി മെട്രോ സർവീസ് ഞായറാഴ്ച രാവിലെ ഏഴ് മുതൽ
Friday, April 11, 2025 5:57 PM IST
എറണാകുളം: കൊച്ചി മെട്രോ സർവീസ് ഞായറാഴ്ച രാവിലെ ഏഴിന് ആരംഭിക്കും. യുപിഎസ്സി പരീക്ഷ പ്രമാണിച്ചാണ് മെട്രോ സർവീസ് നേരത്തെ ആരംഭിക്കുന്നത്.
സാധാരണ ദിവസങ്ങളിൽ 7.30 ന് ആണ് സർവീസ് ആരംഭിക്കുന്നത്. എന്നാൽ ഉദ്യോഗാർഥികൾക്ക് സൗകര്യപ്രദമായി പരീക്ഷാ കേന്ദ്രങ്ങളിൽ സമയത്ത് എത്തിച്ചേരുന്നതിനായാണ് മെട്രോ സർവീസ് നേരത്തെ ആരംഭിക്കുന്നത്.
രാവിലെ ഏഴ് മുതല്‍ ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നും സര്‍വീസ് ആരംഭിക്കും.