കോട്ടയത്ത് കെഎസ്ആർടിസി ബസ് മരത്തിലിടിച്ചു; ആറ് യാത്രക്കാർക്ക് പരിക്ക്
Friday, April 11, 2025 4:31 PM IST
കോട്ടയം: കുമ്മണൂരിൽ കെഎസ്ആർടിസി ബസ് മരത്തിലിടിച്ച് അപകടം. ആറ് പേർക്ക് അപകടത്തിൽ പരിക്കേറ്റു.
പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നിയന്ത്രണം വിട്ട ബസ് മരത്തിലിടിക്കുകയായിരുന്നു.
കട്ടപ്പനയിലേയ്ക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ് ബസാണ് അപകടത്തില്‍പെട്ടത്. അപകടത്തിൽ ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നാണ് യാത്രക്കാർക്ക് പരിക്കേറ്റത്.