എ​റ​ണാ​കു​ളം: ക​ഞ്ചാ​വു​മാ​യി ര​ണ്ട് ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ർ പി​ടി​യി​ൽ. എ​റ​ണാ​കു​ളം കോ​ത​മം​ഗ​ല​ത്ത് ആ​ണ് സം​ഭ​വം.

ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ മോ​സ് ലി​ൻ ഷേ​യ്ക്ക്, മ​ന്ന​ൻ ഹു​സൈ​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. 17 കി​ലോ ക​ഞ്ചാ​വ് ഇ​വ​രു​ടെ​പ​ക്ക​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു.

സ്യൂ​ട്ട് കേ​സി​ലും ബാ​ഗി​ലു​മാ​യി പൊ​തി​ക്കെ​ട്ടു​ക​ളിലാക്കിയാണ് ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ഇ​രു​മ​ല​പ്പ​ടി ക​നാ​ൽ​പ്പാ​ലം ഭാ​ഗ​ത്ത് പോ​ലീ​സ് പ​ട്രോ​ളിം​ഗി​നി​ടെ സം​ശ​യം തോ​ന്നി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.