ജമ്മു കാഷ്മീരില്‍ ഏറ്റുമുട്ടല്‍; ഭീകരനെ സുരക്ഷാസേന വധിച്ചു
Friday, April 11, 2025 1:20 PM IST
ശ്രീനഗര്‍: ജമ്മു കാഷ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരനെ സുരക്ഷാസേന വധിച്ചു. കിഷ്ത്വാര്‍ ജില്ലയിലുള്ള ഛത്രു വനമേഖലയില്‍ സുരക്ഷാസേന തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
മേഖലയില്‍ ബുധനാഴ്ച ആരംഭിച്ച ഓപറേഷന് ഇപ്പോഴും തുടരുകയാണ്. പ്രദേശത്തെ ഭൂപ്രകൃതിയും പ്രതികൂല കാലാവസ്ഥയും സുരക്ഷാസേനയുടെ തെരച്ചിലിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.