മഞ്ചേശ്വരത്ത് ആളൊഴിഞ്ഞ പറമ്പിൽ ഓട്ടോ ഡ്രൈവറുടെ മൃതദേഹം
Friday, April 11, 2025 12:18 PM IST
മലപ്പുറം: മഞ്ചേശ്വരം കുഞ്ചത്തൂരിൽ ആളൊഴിഞ്ഞ പറമ്പിൽ ഓട്ടോഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. മംഗലാപുരം മിൽക്കി സ്വദേശി മുഹമ്മദ് ഷരീഫ്(52) ആണ് മരിച്ചത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.
ഷെരീഫിന്റെ തലയിലും കൈയിലും വെട്ടേറ്റ പാടുകളുണ്ട്. മൃതദേഹം കണ്ടെത്തിയ സ്ഥലം ചീട്ടുകളി സംഘങ്ങളുടെ കേന്ദ്രമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.