ഭിന്നശേഷി നൈപുണ്യകേന്ദ്രത്തിന് ആർഎസ്എസ് നേതാവിന്റെ പേരിടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം
Friday, April 11, 2025 10:35 AM IST
പാലക്കാട്: പാലക്കാട് നഗരസഭയിലെ ഭിന്നശേഷി നൈപുണ്യകേന്ദ്രത്തിന് ആർഎസ്എസ് നേതാവിന്റെ പേരിടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. ആർഎസ്എസ് സ്ഥാപക നേതാവ് ഹെഡ്ഗേവാറിന്റെ പേരിടാനായിരുന്നു നഗരസഭയുടെ നീക്കം.
പരിപാടിയുടെ തറക്കല്ലിടീൽ ചടങ്ങിലേക്ക് യൂത്ത്കോൺഗ്രസും ഡിവൈഎഫ്ഐ പ്രവർത്തകരും പ്രതിഷേധവുമായി എത്തി. പ്രതിഷേധക്കാരുമായി പോലീസ് ഉന്തുംതള്ളുമുണ്ടായി. പ്രതിഷേധക്കാരെ പോലീസ് ബലംപ്രയോഗിച്ച് നീക്കി.