ക​ണ്ണൂ​ര്‍: മീ​ന്‍​കു​ന്നി​ല്‍ അ​മ്മ​യെ​യും ര​ണ്ട് മ​ക്ക​ളെ​യും കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മീ​ന്‍​കു​ന്ന് സ്വ​ദേ​ശി ഭാ​മ, മ​ക്ക​ളാ​യ ശി​വ​ന​ന്ദ് (14), അ​ശ്വ​ന്ത് (​ഒ​മ്പ​ത്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​ര്‍ ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഇ​ന്ന് രാ​വി​ലെ​യാ​ണ് ഭാ​മ​യു​ടെ വീ​ടി​ന് സ​മീ​പ​ത്തെ കി​ണ​റ്റി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൂ​വ​രെ​യും കാ​ണാ​താ​യ​തി​നെ തു​ട​ര്‍​ന്ന് തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി കി​ണ​റ്റി​ല്‍​നി​ന്ന് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

ഭാ​മ മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​യാ​ളാ​ണെ​ന്നാ​ണ് വി​വ​രം. കു​റേ​ക്കാ​ല​മാ​യി ഭ​ര്‍​ത്താ​വു​മാ​യി വേ​ര്‍​പി​രി​ഞ്ഞാണ് ഇവർ കഴിഞ്ഞിരുന്നത്.