കരുവന്നൂർ കേസില്‍ നിർണായക നീക്കവുമായി ഇഡി; ഡിജിപിക്ക് കത്ത് നൽകും
Friday, April 11, 2025 9:39 AM IST
കൊച്ചി: തൃശൂർ കരുവന്നൂർ കള്ളപ്പണ ഇടപാട് കേസില്‍ നിർണായക നീക്കവുമായി ഇഡി. കേസന്വേഷണത്തിലെ കണ്ടെത്തൽ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നൽകും.
സിപിഎമ്മിനെ പ്രതി ചേർത്തതും പാർട്ടി അക്കൗണ്ടുകളിലേക്ക് എത്തിയ പണത്തിന്റെയും വിവരങ്ങളും കൈമാറും. പിഎംഎൽഎ നിയമത്തിലെ സെക്ഷൻ 66(2) പ്രകാരമാണ് നടപടി. വായ്പയെടുത്ത് ബാങ്കിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കിയ പ്രതികളുടെ വിവരങ്ങളും കൈമാറും.
കരുവന്നൂര്‍ ബാങ്ക് ക്രമക്കേടില്‍ സംസ്ഥാന പോലീസ് ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. നാല് വര്‍ഷമായിട്ടും അന്വേഷണ പുരോഗതി ഉണ്ടാകാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. ഇങ്ങനെ പോയാല്‍ കേസ് സിബിഐക്ക് കൈമാറേണ്ടി വരുമെന്നും കോടതി പറഞ്ഞിരുന്നു.
എന്നാല്‍ പോലീസിന്റെ കൈവശം രേഖകളില്ലെന്നും എല്ലാം ഇഡിയുടെ കൈയിലാണെന്നും അതുകൊണ്ടാണ് കുറ്റപത്രം സമര്പ്പിക്കാത്തതെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ മറുപടി. ഈ സാഹചര്യത്തിലാണ് ഇഡി രേഖകൾ കൈമാറാൻ തീരുമാനിച്ചതെന്നാണ് വിവരം.