വര്‍ക്കലയില്‍ ഫ്ലോട്ടിംഗ് ബ്രിഡ്ജ് വീണ്ടും തകര്‍ന്നു
Friday, April 11, 2025 8:53 AM IST
തിരുവനന്തപുരം: വര്‍ക്കലയില്‍ ഫ്ലോട്ടിംഗ് ബ്രിഡ്ജ് വീണ്ടും തകര്‍ന്നു. ശക്തമായ തിരയില്‍പെട്ട് ബ്രിഡ്ജ് മൂന്ന് പാളികളായി തകരുകയായിരുന്നു.
കഴിഞ്ഞ മാര്‍ച്ചില്‍ കൈവരി തകര്‍ന്നുണ്ടായ അപകടത്തിന് ശേഷം അടച്ചിട്ടിരിക്കുകയായിരുന്നു. അടുത്ത ദിവസങ്ങളില്‍ വീണ്ടും വിനോദ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കാനിരിക്കെയാണ് അപകടം.
2024 മാര്‍ച്ചിലാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജിന്റെ കൈവരി തകര്‍ന്ന് അപകടമുണ്ടായത്. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തിരുന്നു.