ല​ക്നോ: ഉ​ത്ത​ര്‍ പ്ര​ദേ​ശി​ലെ സ​ഹാ​റ​ന്‍​പുരി​ല്‍ 19 കാ​രി​യെ മ​ര​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ബി​ഹാ​രി​ഗ​ഡ് സ്വ​ദേ​ശി​നി​യാ​യ പ്രീ​തി​യാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്.

സ​ഹാ​റ​ന്‍​പു​രി​ലെ ഒ​രു മാ​വി​ന്‍ തോ​പ്പി​ലാ​ണ് പ്രീ​തി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം കാ​മു​ക​ന്‍ നി​ര​സി​ച്ച​താ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ബു​ധ​നാ​ഴ്ച വൈ​കി​ട്ട് പ്ര​ദേ​ശവാ​സി​ക​ളാ​ണ് പ്രീ​തി​യെ മ​ര​ത്തി​ല്‍ തൂ​ങ്ങി നി​ല്‍​ക്കു​ന്ന നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച മു​ത​ല്‍ പ്രീ​തി​യെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. തു​ട​ര്‍​ന്ന് കു​ടും​ബം ലോ​ക്ക​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ബു​ധ​നാ​ഴ്ച പെ​ണ്‍​കു​ട്ടി​യെ തൂ​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യെ​ന്ന് പ്ര​ദേ​ശ വാ​സി​ക​ള്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.