യുപിയിൽ 19 കാരി മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍
Friday, April 11, 2025 6:10 AM IST
ലക്നോ: ഉത്തര്‍ പ്രദേശിലെ സഹാറന്‍പുരില്‍ 19 കാരിയെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബിഹാരിഗഡ് സ്വദേശിനിയായ പ്രീതിയാണ് ആത്മഹത്യ ചെയ്തത്.
സഹാറന്‍പുരിലെ ഒരു മാവിന് തോപ്പിലാണ് പ്രീതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹം കഴിക്കണമെന്ന ആവശ്യം കാമുകന് നിരസിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു.
ബുധനാഴ്ച വൈകിട്ട് പ്രദേശവാസികളാണ് പ്രീതിയെ മരത്തില്‍ തൂങ്ങി നില്ക്കുന്ന നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച മുതല്‍ പ്രീതിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് കുടുംബം ലോക്കല്‍ പോലീസില്‍ പരാതി നല്കി. ബുധനാഴ്ച പെണ്‍കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയെന്ന് പ്രദേശ വാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.