കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് അ​ഭി​ഭാ​ഷ​ക​രും എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. എ​റ​ണാ​കു​ളം ജി​ല്ലാ കോ​ട​തി​വ​ള​പ്പി​ൽ ആ​ണ് സം​ഭ​വം.

16 എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കും എ​ട്ട് അ​ഭി​ഭാ​ഷ​ക​ർ​ക്കും പ​രി​ക്കേ​റ്റ​താ​യാ​ണ് വി​വ​രം. സം​ഘ​ർ​ഷം നി​യ​ന്ത്രി​ക്കാ​ൻ എ​ത്തി​യ പോ​ലീ​സു​കാ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ബാ​ർ അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ എ​സ്എ​ഫ്ഐ​ക്കാ​ർ പ്ര​ശ്ന​മു​ണ്ടാ​ക്കി​യെ​ന്ന് അ​ഭി​ഭാ​ഷ​ക​ർ ആ​രോ​പി​ക്കു​ന്നു. എ​ന്നാ​ൽ അ​ഭി​ഭാ​ഷ​ക​രു​ടെ മോ​ശം പെ​രു​മാ​റ്റ​മാ​ണ് സം​ഘ​ർ​ഷ​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്ന് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.