മേഘാലയയിൽ കാണാതായ ഹംഗേറിയൻ വിനോദസഞ്ചാരിയുടെ മൃതദേഹം കണ്ടെത്തി
Friday, April 11, 2025 12:33 AM IST
ചിറാപൂഞ്ചി: മേഘാലയയിൽ കാണാതായ ഹംഗേറിയൻ വിനോദസഞ്ചാരിയുടെ മൃതദേഹം കണ്ടെത്തി. ചിറാപുഞ്ചിയിൽ മാർച്ച് 29 മുതൽ കാണാതായ സോൾട്ട് പുസ്കാസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഹംഗേറിയൻ എംബസിയുടെ അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് പോലീസ്, ഹോം ഗാർഡുകൾ, സംസ്ഥാന ദുരന്ത നിവാരണ സേന, പ്രാദേശിക സന്നദ്ധപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയിരുന്നു.
മേഘാലയയിലെ ചിറാപുഞ്ചിയിലെ ഷെല്ലായിലെ ടൈർണയിലേക്കുള്ള റോഡിൽ രാംദൈത് ഗ്രാമത്തിലെ പ്രാന്തപ്രദേശത്ത് അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.