യുപിയിൽ നിയമ വിദ്യാർഥിനി ജീവനൊടുക്കി
Friday, April 11, 2025 12:23 AM IST
ലക്നോ: ഉത്തർപ്രദേശിലെ ഝാൻസിയിൽ നിയമ വിദ്യാർഥിനി ജീവനൊടുക്കി. ഡാനിഷ് ആര(23) ആണ് മരിച്ചത്.
പ്രണയപരാജയത്തെ തുടർന്നാണ് യുവതി മരിച്ചതെന്ന് പോലീസ് പറഞ്ഞു. ഒരു ഡോക്ടറുമായി യുവതി പ്രണയത്തിലായിരുന്നുവെന്നും എന്നാൽ ഇയാളുടെ വിവാഹം മറ്റൊരു പെൺകുട്ടിയുമായി ഉറപ്പിച്ചതിനെ തുടർന്ന് ഡാനിഷ് ആര വിഷാദത്തിലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് ഝാൻസി സർക്കിൾ പോലീസ് ഓഫീസർ ലക്ഷ്മികാന്ത് ഗൗതം പറഞ്ഞു.