മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുസമ്മേളനം; ആലപ്പുഴ ബീച്ചിലെ കടകൾ അടച്ചിടണമെന്ന് പോലീസ്
Friday, April 11, 2025 12:10 AM IST
ആലപ്പുഴ: മുഖ്യമന്ത്രി പങ്കെടുക്കുന്ന കെപിഎംഎസ് സമ്മേളനത്തെ തുടർന്ന് ആലപ്പുഴ ബീച്ചിലെ കടകൾ നാളെ അടച്ചിടണമെന്ന് നിർദേശവുമായി പോലീസ്.
സുരക്ഷയുടെ ഭാഗമായാണ് നടപടിയെന്ന് കട ഉടമകൾക്കുള്ള അറിയിപ്പിൽ പോലീസ് വ്യക്തമാക്കുന്നു. കെപിഎംഎസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്.
ഇന്ന് വൈകിട്ട് ആറിനാണ് പരിപാടി നടക്കുന്നത്. നടപടിയിൽ പ്രതിഷേധവുമായി ആലപ്പുഴ ബീച്ച് വർക്കേഴ്സ് കോൺഗ്രസ് ഐഎൻടിയുസി രംഗത്തെത്തി. കച്ചവടക്കാരെ ദ്രോഹിക്കുന്ന സമീപനമെന്ന് ആലപ്പുഴ ബീച്ച് വർക്കേഴ്സ് കോൺഗ്രസ് പ്രതികരിച്ചു. തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നും ഇവർ ആവശ്യപ്പെട്ടു.