മാളയിൽ കാണാതായ ആറ് വയസുകാരന്റെ മൃതദേഹം കണ്ടെത്തി; കൊലപാതകമെന്ന് പോലീസ്
Thursday, April 10, 2025 10:00 PM IST
തൃശൂർ: മാളയിൽ കാണാതായ ആറ് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. വീടിനു സമീപത്ത് സ്വർണ്ണ പള്ള പാടശേഖരത്തിന് സമീപമുള്ള റോഡിന്റെ സമീപത്ത് നിന്നാണ് കുട്ടിയെ കാണാതായത്.
തൊട്ടടുത്ത കുളത്തിൽ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് വൈകുന്നരം 6.20 മുതലാണ് കുട്ടിയെ കാണാതായത്.
കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ 20 വയസുള്ളയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു.