സാൾട്ടും ഡേവിഡും കസറി; ഡൽഹിക്കെതിരെ ആർസിബിക്ക് മികച്ച സ്കോർ
Thursday, April 10, 2025 9:19 PM IST
ബംഗളൂരു: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ആർസിബി 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 163 റൺസാണ് എടുത്തത്.
ഫിൽ സാൾട്ടിന്റെയും ടിം ഡേവിഡിന്റെയും മികവിലാണ് ആർസിബി മികച്ച സ്കോർ നേടിയത്. സാൾട്ടും ഡേവിഡും 37 റൺസ് വീതമാണ് എടുത്തത്. നായകൻ രജത് പാട്ടീദാർ 25 റൺസെടുത്തു. സൂപ്പർ താരം വിരാട് കോഹ്ലി 22 റൺസാണ് സ്കോർ ചെയ്തത്.
ഡൽഹിക്ക് വേണ്ടി കുൽദീപ് യാദവും വിപ്റജ് നിഗമും രണ്ട് വിക്കറ്റ് വീതം എടുത്തു. മോഹിത് ശർമയും മുകേഷ് കുമാറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.