കൊ​ച്ചി: മൂ​ന്ന് ല​ക്ഷം രൂ​പ​യു​ടെ ഷൂ ​ധ​രി​ച്ചെ​ന്ന സി​പി​എം സൈ​ബ​ർ ഹാ​ന്‍റി​ലു​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നെ പ​രി​ഹ​സി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ആ​ര് വ​ന്നാ​ലും 5000 രൂ​പ​യ്ക്ക് ആ ​ഷൂ ന​ൽ​കാ​മെ​ന്നാ​യി​രു​ന്നു സ​തീ​ശ​ന്‍റെ പ്ര​തി​ക​ര​ണം.

"താ​ന്‍ ഉ​പ​യോ​ഗി​ച്ച ഷൂ​വി​ന് ഇ​ന്ത്യ​യി​ലെ വി​ല ഒ​മ്പ​തി​നാ​യി​രം രൂ​പ​യാ​ണ്. പു​റ​ത്ത് അ​തി​ലും കു​റ​വാ​ണ് വി​ല. ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ സ​മ​യ​ത്ത് ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്ത് ല​ണ്ട​നി​ല്‍ നി​ന്ന് വാ​ങ്ങി കൊ​ണ്ടു​വ​ന്ന​താ​ണ് ആ ​ഷൂ. 70 പൗ​ണ്ട് ആ​യി​രു​ന്നു അ​ന്ന​ത്തെ വി​ല. ഇ​പ്പോ​ള്‍ ര​ണ്ട് വ​ര്‍​ഷം ആ ​ഷൂ ഉ​പ​യോ​ഗി​ച്ചു. 5000 രൂ​പ​യ്ക്ക് ആ​ര് വ​ന്നാ​ലും ആ ​ഷൂ ന​ൽ​കാം'-​സ​തീ​ശ​ൻ പ​റ​ഞ്ഞു.

ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ൽ ന​ട​ക്കു​ന്ന എ​ഐ​സി​സി സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ വി.ഡി. സ​തീ​ശ​ൻ മൂ​ന്ന് ല​ക്ഷം രൂ​പ​യു​ടെ ഷൂ​സാ​ണ് ധ​രി​ച്ച​തെ​ന്നാ​യി​രു​ന്നു സോ​ഷ്യ​ൽ‌ മീ​ഡി​യ​യി​ലെ പ്ര​ചാ​ര​ണം.‍

'ക്ലൗ​ഡ്ടി​ല്‍​റ്റി'​ന്‍റെ വി​ല​യേ​റി​യ ഷൂ​സാ​ണ് സ​തീ​ശ​ന്‍ ധ​രി​ച്ച​തെ​ന്നാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ചി​ല​രു​ടെ ക​ണ്ടെ​ത്ത​ല്‍. 3 ല​ക്ഷം രൂ​പ​യു​ടെ പ്രൈ​സ് ടാ​ഗ് അ​ട​ക്ക​മു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് സ​തീ​ശ​ന്‍റെ ഫോ​ട്ടോ​യ്ക്കൊ​പ്പം പ്ര​ച​രി​ച്ച​ത്.