ഐപിഎൽ: ഡൽഹിക്ക് ടോസ്, ആർസിബിക്ക് ബാറ്റിംഗ്
Thursday, April 10, 2025 7:12 PM IST
ബംഗളൂരു: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ബൗളിംഗ് തെരഞ്ഞെടുത്തു. ബംഗളൂരുവിലെ ചിന്നസാമി സ്റ്റേഡിയത്തിൽ 7.30 മുതലാണ് മത്സരം.
ഡൽഹി പ്ലേയിംഗ് ഇലവണിലേക്ക് ഫാഫ് ഡൂപ്ലെസിസ് മടങ്ങിയെത്തി. കഴിഞ്ഞ മത്സരത്തിൽ പ്ലെയിംഗ് ഇലവണിൽ കളിച്ച സമീർ റിസ്വിക്ക് പകരമാണ് ഫാഫ് മടങ്ങിയെത്തിയത്. ആർസിബി കഴിഞ്ഞ മത്സരത്തിലെ അതേ ഇലവണെ നിലനിർത്തി.
റോയൽ ചലഞ്ചേഴ്സ് പ്ലേയിംഗ് ഇലവൺ: ഫിൽ സാൾട്ട്, വിരാട് കോഹ്ലി, ദേവ്ദത്ത് പടിക്കൽ, രജത് പാട്ടീദാർ (നായകൻ), ലിയാം ലിവിംഗ്സ്റ്റൺ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, ക്രുണാൽ പാണ്ഡ്യ, ഭുവനേഷ്വർ കുമാർ, ജോഷ് ഹേസൽവുഡ്, യഷ് ദയാൽ.
ഡൽഹി ക്യാപിറ്റൽസ് പ്ലേയിംഗ് ഇലവൺ: ഫാഫ് ഡൂപ്ലെസിസ്, ജേയ്ക് ഫ്രെയ്സർ-മക്ഗർക്, കെ.എൽ. രാഹുൽ ( വിക്കറ്റ് കീപ്പർ), ട്രിസ്റ്റൺ സ്റ്റബ്സ്, അക്സർ പട്ടേൽ ( നായകൻ), അഷുതോഷ് ശർമ, വിപ്രജ് നിഗം, മിച്ചൽ സ്റ്റാർക്ക്, മോഹിത് ശർമ, കുൽദീപ് യാദവ്, മുകേഷ് കുമാർ.