റുതുരാജിന് പരിക്ക്; സിഎസ്കെയെ ഇനി ധോണി നയിക്കും
Thursday, April 10, 2025 6:39 PM IST
ചെന്നൈ: ഐപിഎൽ 18-ാം സീസണിലെ ബാക്കിയുള്ള മത്സരങ്ങളിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ മഹേന്ദ്ര സിംഗ് ധോണി നയിക്കും. നായകൻ റുതുരാജ് ഗെയ്ക്വാദിന് പരിക്കേറ്റതിനെ തുടർന്നാണ് തീരുമാനം.
കൈമുട്ടിന് പൊട്ടലുണ്ടായ റുതുരാജ് സീസണിലെ ബാക്കിയുള്ള മത്സരങ്ങളിൽ കളിക്കില്ല. പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് ആണ് ധോണി നായകനാകുന്ന കാര്യം അറിയിച്ചത്.
സീസണിൽ മോശം ഫോമിലാണ് ചെന്നൈ സൂപ്പർ കിംഗ്സ്. അഞ്ചു മത്സരങ്ങളിൽ കളിച്ച ചെന്നൈയ്ക്ക് ഒരു മത്സരത്തിൽ മാത്രമാണ് വിജയിക്കാനായത്. നാല് മത്സരങ്ങളിൽ പരാജയപ്പെട്ടു.