കാർ ചായക്കടയിലേക്ക് ഇടിച്ചു കയറി; രണ്ട് പേർ മരിച്ചു
Thursday, April 10, 2025 5:56 PM IST
പാലക്കാട്: പുളിഞ്ചോട് കാർ ചായക്കടയിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ രണ്ട് പേർ മരിച്ചു.
ആലത്തൂരിൽ നിന്ന് നെന്മാറ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കടയുടമ ബാലനും കടയിലുണ്ടായിരുന്ന മറ്റൊരാളുമാണ് മരിച്ചത്.