കോ​ഴി​ക്കോ​ട്: കാ​ര​ശേ​രി വ​ലി​യ​പ​റ​ന്പി​ൽ പ്ര​തി​യെ പി​ടി​ക്കാ​നെ​ത്തി​യ പോ​ലീ​സു​കാ​ർ​ക്ക് വെ​ട്ടേ​റ്റു. വ​യ​നാ​ട് എ​സ്‌​പി​യു​ടെ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ ശാ​ലു, നൗ​ഫ​ൽ എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്.

വ​യ​നാ​ട് ക​ൽ​പ്പ​റ്റ​യി​ൽ​നി​ന്നും മോ​ഷ​ണം പോ​യ കാ​ർ മോ​ഷ​ണ കേ​സി​ലെ പ്ര​തി​യാ​യ കാ​ര​ശേ​രി വ​ലി​യ പ​റ​മ്പ് സ​ദേ​ശി അ​ർ​ഷാ​ദും ഉ​മ്മ​യു​മാ​ണ് പോ​ലീ​സു​കാ​രെ വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. കാ​ർ മോ​ഷ​ണ​ക്കേ​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. കാ​ര​ശേ​രി സ്വ​ദേ​ശി അ​ർ​ഷാ​ദും ഉ​മ്മ​യും ആ​ണ് പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച​ത്. പ്ര​തി​യു​ടെ വീ​ട്ടി​ൽ വ​ച്ചാ​ണ് പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച​ത്.

മൂ​ന്നു പോ​ലീ​സു​കാ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടാ​നെ​ത്തി​യ​ത്. സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന വി​പി​ൻ എ​ന്ന പോ​ലീ​സു​കാ​ര​ൻ കു​റ​ച്ച് ദൂ​രെ​യാ​യ​തി​നാ​ൽ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.