സിദ്ധാർഥന്റെ മരണം: പ്രതികളായ 19 വിദ്യാർഥികളെ പുറത്താക്കി സർവകലാശാല
Thursday, April 10, 2025 4:37 PM IST
കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥന്റെ മരണത്തിൽ പ്രതികളായ വിദ്യാർഥികൾക്കെതിരെ നടപടി. 19 പേരെ പുറത്താക്കിയതായി സര്‍വകലാശാല ഹൈക്കോടതിയെ അറിയിച്ചു.
വിദ്യാർഥികൾക്ക് മറ്റ് കാമ്പസുകളില്‍ പ്രവേശനം നല്‍കിയത് ചോദ്യം ചെയ്ത് സിദ്ധാർഥന്റെ അമ്മ എം.ആര്. ഷീബ നല്കിയ ഹരജിയിലാണ് സർവകലാശാലയുടെ മറുപടി.
സിദ്ധാർഥന്റെ മരണത്തിൽ 19 വിദ്യാർഥികൾ കുറ്റക്കാരാണെന്ന് അഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയെന്നും സർവകലാശാല കോടതിയെ അറിയിച്ചു.