സുരേഷ് ഗോപിയുടേത് ജനം പ്രതീക്ഷിച്ച ശൈലിയല്ല: കെ. മുരളീധരൻ
Thursday, April 10, 2025 3:34 PM IST
തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സുരേഷ് ഗോപിയുടേത് ജനം പ്രതീക്ഷിച്ച ശൈലിയല്ലെന്ന് മുരളീധരൻ പറഞ്ഞു.
സുരേഷ് ഗോപി രാഷ്ട്രീയക്കാരനാകണം. രാഷ്ട്രീയക്കാരനായാലെ നല്ല ജനപ്രതിനിധിയാകാൻ കഴിയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങൾ എപ്പോഴും തന്നെ സ്തുതിക്കണമെന്ന നിലപാട് ശരിയല്ല. വിമർശിക്കുന്നവരെ ചീത്ത വിളിക്കുന്നത് രാഷ്രീയക്കാരന് ചേർന്നതല്ല.
രാജീവ് ചന്ദ്രശേഖർ വിഷയങ്ങളെ നന്നായി കൈകാര്യം ചെയ്യുന്നുവെന്നും മുരളീധരൻ പറഞ്ഞു.