ആശമാരുടേത് സ്പോണ്‍സേഡ് സമരം, പിന്നിൽ സുരേഷ് ഗോപിയും ബിജെപിയും: എം.വി. ജയരാജന്
Thursday, April 10, 2025 3:08 PM IST
തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടേത് ബിജെപി സ്പോണ്‍സേഡ് സമരമാണെന്ന് സിപിഎം നേതാവ് എം.വി. ജയരാജന്. സുരേഷ് ഗോപിയും ബിജെപിയുമാണ് സമരത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
സിപിഎം ആശമാരോടൊപ്പമാണ്. തൊട്ടടുത്തുളള എജി ഓഫീസിനു മുന്നില്‍ സമരം നടത്താന്‍ ആശമാരെ സിപിഎം ക്ഷണിക്കുകയാണെന്നും ജയരാജന് കൂട്ടിച്ചേർത്തു.
ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ ആശാവര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിനുമുന്നില്‍ രണ്ടുമാസമായി സമരം തുടരുകയാണ്. അതേസമയം, ആശാവര്‍ക്കര്‍മാരുടെ നിരാഹാര സമരം 22-ാം ദിവസത്തിൽ എത്തിനില്‍ക്കുകയാണ്.