അയവ് വരുത്തി സിപിഐ; ഔദ്യോഗിക പാനലിനെതിരേ ഒരാൾക്ക് മത്സരിക്കാം
Thursday, April 10, 2025 11:53 AM IST
തിരുവനന്തപുരം: സിപിഐ സമ്മേളനങ്ങളിൽ ഔദ്യോഗിക പാനലിനെതിരേ മത്സരിക്കരുതെന്ന നിലപാടിൽ അയഞ്ഞ് സിപിഐ. സമ്മേളനങ്ങളിൽ ഔദ്യോഗിക പാനലിനെതിരെ ഒരാൾക്ക് മത്സരിക്കാമെന്നും എന്നാൽ ചേരിതിരിഞ്ഞ് പാനലായി മത്സരിക്കുന്നതിനാണ് വിലക്കെന്നും നേതൃത്വം വ്യക്തമാക്കി.
സംസ്ഥാന എക്സിക്യൂട്ടീവിൽ നേതൃത്വം നിലപാട് വിശദീകരിച്ചത്. ഔദ്യോഗിക പാനലിനെതിരെ മത്സരം ഉണ്ടെങ്കിൽ സമ്മേളനം സസ്പെൻഡ് ചെയ്യുമെന്നായിരുന്നു നേരത്തെയുള്ള നിലപാട്.
സംസ്ഥാന നേതൃത്വത്തിനെതിരായ അതൃപ്തി സമ്മേളനങ്ങളിൽ പ്രതിഫലിക്കും എന്ന ആശങ്കയെ തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയത്. വിലക്കിനെതിരേ ഒരു വിഭാഗം എതിർപ്പ് അറിയിച്ചിരുന്നു. ലോക്കൽ സമ്മേളനങ്ങളാണ് നിലവിൽ സിപിഐയിൽ നടന്നു വരുന്നത്.