എയർ ഇന്ത്യ വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ പൈലറ്റ് മരിച്ചു
Thursday, April 10, 2025 11:37 AM IST
ന്യൂഡൽഹി: ശ്രീനഗർ-ഡൽഹി എയർ ഇന്ത്യ വിമാനം ലാൻഡ് ചെയ്തതിനു തൊട്ടു പിന്നാലെ പൈലറ്റ് മരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പൈലറ്റ് അർമാൻ ആണ് മരിച്ചത്.
ഡൽഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തിലായിരുന്നു സംഭവം. വിമാനത്തിനുള്ളിൽവച്ചു ഛർദ്ദിച്ച അർമാനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് അധികൃതർ പറഞ്ഞു.
അർമാന്റെ വിയോഗത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് അനുശോചനം രേഖപ്പെടുത്തി.