കാട്ടുപന്നി സ്കൂട്ടറിലിടിച്ച് അപകടം; അങ്കണവാടി ജീവനക്കാരിക്ക് പരിക്ക്
Thursday, April 10, 2025 10:56 AM IST
പാലക്കാട്: കാട്ടുപന്നി സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ അങ്കണവാടി ജീവനക്കാരിക്ക് ഗുരുതര പരിക്ക്. നെല്ലായ സ്വദേശി സെലീനയ്ക്കാണ് പരിക്കേറ്റത്.
ബുധനാഴ്ച വൈകുന്നേരം മൂന്നോടെയാണ് സംഭവം. സ്കൂട്ടറില്‍ പോകുന്നതിനിടെ കാട്ടുപന്നി വന്ന് ഇടിക്കുകയായിരുന്നു. ഇതോടെ സ്കൂട്ടര്‍ മറിഞ്ഞ് ഇവര്‍ റോഡിലേക്ക് തെറിച്ചുവീണു.
ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചത്. ഇവരുടെ കൈയ്ക്കും നട്ടെല്ലിനും പരിക്കുണ്ട്.