മ​ല​പ്പു​റം: നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ട് എ​ന്ന് യു​ഡി​എ​ഫ്. സ​മീ​പ​ത്തെ മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥി​രം താ​മ​സ​ക്കാ​രെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ സി​പി​എം ചേ​ർ​ക്കു​ന്നു​വെ​ന്നാ​ണ് യു​ഡി​എ​ഫ് ആ​രോ​പ​ണം.

തെരഞ്ഞെടുപ്പ് ക​മ്മീ​ഷ​ൻ വി​ളി​ച്ചു ചേ​ർ​ത്ത രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളു​ടെ യോ​ഗ​ത്തി​ലും യു​ഡി​എ​ഫ് പ​രാ​തി ഉ​ന്ന​യി​ച്ചു. പ​രാ​തി​ക​ൾ പ​രി​ഹ​രി​ച്ചാ​കും അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ക എ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ അറിയിച്ചു.

2,28,512 വോ​ട്ട​ർ​മാ​രാ​ണ് ക​ര​ട് പ​ട്ടി​ക​യി​ലു​ള്ള​ത്. പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കി അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക മേ​യ് അ​ഞ്ചി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ്ര​സി​ദ്ധീ​ക​രി​ക്കും.