ഡ്രൈവറിനും കണ്ടക്ടറിനും ലൈസന്‍സില്ല; ബസ് ഡ്രൈവറായി എഎംവിഐ
Thursday, April 10, 2025 9:56 AM IST
കണ്ണൂര്‍: യാത്രക്കാരുമായി സര്‍വീസ് നടത്തിയ ബസിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ലൈസന്‍സ് ഇല്ല. മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയിലാണ് ചക്കരക്കല്ലില്നിന്ന് തലശേരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍മാര്‍ക്കുമാണ് ലൈസന്‍സ് ഇല്ലാത്തതായി കണ്ടെത്തിയത്.
തുടര്‍ന്ന് ഇരുവര്‍ക്കുമായി 11,000 രൂപ പിഴ ചുമത്തി.വാഹനത്തിന്റെ ഫിറ്റ്നസ് റദ്ദാക്കുകയും ചെയ്തു. പെര്‍മിറ്റ് സസ്പെന്‍ഡ് ചെയ്യാനുള്ള നടപടി സ്വീകരിക്കും. ബുധനാഴ്ച മൂന്നുപെരിയയില്വച്ചാണ് വാഹനം പിടിച്ചെടുത്തത്.
തുടര്‍ന്ന് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ (എഎംവിഐ) സജി ജോസഫ് ബസ് ഓടിച്ചാണ് പാറപ്രം വരെയുള്ള യാത്രക്കാരെ ഇറക്കിയത്.