പാതിവില തട്ടിപ്പ്; ഡീന്‍ കുര്യാക്കോസിന്റെയും സി.വി. വര്‍ഗീസിന്റെയും മൊഴിയെടുക്കും
Thursday, April 10, 2025 9:22 AM IST
കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിന്റെയും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസിന്റെയും മൊഴിയെടുക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. ഇരുവരെയും ഉടന്‍ വിളിച്ചുവരുത്തുമെന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഇരുവരും ലക്ഷങ്ങള്‍ വാങ്ങിയെന്നായിരുന്നു കേസിലെ മുഖ്യപ്രതിയായ അനന്തുകൃഷ്ണന്റെ മൊഴി.
കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിനെ ക്രൈംബ്രാഞ്ച് ബുധനാഴ്ച ചോദ്യംചെയ്തിരുന്നു. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യംചെയ്തത്. കണ്ണൂര്‍ ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴാം പ്രതിയാണ് ലാലി വിന്‍സെന്റ്.