കോഴിക്കോട്ട് ആളൊഴിഞ്ഞ പറമ്പിൽ നിന്ന് 16 കഞ്ചാവ് ചെടികൾ കണ്ടെത്തി
Thursday, April 10, 2025 7:49 AM IST
കോഴിക്കോട്: ആളൊഴിഞ്ഞ പറമ്പിൽ നിന്ന് 16 കഞ്ചാവ് ചെടികൾ കണ്ടെത്തി. കോഴിക്കോട് രാമനാട്ടുകരയിൽ ആണ് സംഭവം.
പോലീസിന്റെ ഡ്രോൺ പരിശോധനയിൽ ആണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ലഹരി സംഘങ്ങൾക്കായി പരിശോധന നടത്തുന്പോളാണ് ചെടികൾ കണ്ടെത്തിയത്.
ഫറോക് എസിപിയുടെ നേതൃത്വത്തിൽ ആണ് പരിശോധന നടത്തിയത്