പാതിവില തട്ടിപ്പ്; കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിനെ ക്രൈം ബ്രാഞ്ച് ചോദ്യംചെയ്തു
Thursday, April 10, 2025 7:26 AM IST
കൊച്ചി: പാതിവില തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിനെ ക്രൈം ബ്രാഞ്ച് ചോദ്യംചെയ്തു. ചോദ്യംചെയ്യലിൽ ലാലി പ്രതി അനന്തു കൃഷ്ണനെ ന്യായീകരിച്ചതായാണ് വിവരം.
സാമ്പത്തിക ക്രമക്കേടിൽ അനന്തു മാത്രമല്ല കുറ്റവാളി. എൻജിഒ കോൺഫെഡറേഷൻ ഭാരവാഹികൾക്കും കൂട്ടുത്തരവാദിത്വമുണ്ടെന്നാണ് ലാലിയുടെ മൊഴി.
ഏഴ് മണിക്കൂറോളമാണ് ലാലിയെ ചോദ്യംചെയ്തത്. എഐസിസി സമ്മേളനം ഒഴിവാക്കിയാണ് ലാലി ചോദ്യംചെയ്യലിന് എത്തിയത്.