ആര്യനാട് വീടിനുള്ളിൽ അഴുകിയ നിലയിൽ വയോധികയുടെ മൃതദേഹം
Thursday, April 10, 2025 6:58 AM IST
തിരുവനന്തപുരം: വീടിനുള്ളിൽ അഴുകിയ നിലയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. ആര്യനാട് കൊക്കോട്ടേലയിൽ ആണ് സംഭവം.
പൂച്ചപ്പാറ കളത്തിൽ വീട്ടിൽ സതികുമാരി (65) ആണ് മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖമുണ്ടായിരുന്ന ഇവരെ കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്ക് മുമ്പ് പ്രദേശത്ത് കണ്ടതായി അയൽവാസികൾ പറയുന്നു.
വീട്ടിൽ നിന്നും ദുർഗന്ധം വമിക്കുകയും ഈച്ചകളെ കണ്ടതിനാലും അയൽവാസികൾ തെരച്ചിൽ നടത്തിയിരുന്നു. തുടർന്ന് പോലീസ് എത്തി വീട് തുറന്ന് പരിശോധിച്ചപ്പോളാണ് മൃതദേഹം കണ്ടെത്തിയത്.