ഐപിഎല്‍: ശക്തരുടെ പോരാട്ടം ഇന്ന്
Thursday, April 10, 2025 5:22 AM IST
ബംഗളൂരു: സീസണിലെ ശക്തരുടെ പോരാട്ടമെന്ന് വിശേഷിപ്പിക്കാവുന്ന ഡൽഹി ക്യാപിറ്റൽസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഐപിഎൽ ട്വന്റി20 ക്രിക്കറ്റ് 2025 സീസണിൽ ഇന്ന് ഏറ്റുമുട്ടും.
മൂന്നു മത്സരത്തിൽ അപരാജിതരായി ഡൽഹിയും അത്രയും മത്സരം ജയിച്ച് ബംഗളൂരുവും ജയത്തില്‍ ഒപ്പത്തിനൊപ്പമാണ്. ബംഗളൂരു ഏക മത്സരത്തിലാണ് തോൽവി അറിഞ്ഞത്.
ഡൽഹി സ്പിൻ ബൗളിംഗ് നിരയും ബംഗളൂരു മിഡിൽ ഓർഡർ ബാറ്റർമാരും തമ്മിലുള്ള പോരാട്ടമാകും മത്സര ഗതി നിർണയിക്കുക. ബംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.