ആറന്മുളയിൽ ലഹരി വസ്തു കൈവശം വച്ച യുപി സ്വദേശി പിടിയിൽ
Thursday, April 10, 2025 3:30 AM IST
പത്തനംതിട്ട: കഞ്ചാവ് കലർന്ന മിഠായി രൂപത്തിലുള്ള ലഹരി വസ്തു കൈവശം വച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ഉത്തർപ്രദേശ് ഗോരക്പുർ ബിസാര വില്ലേജിൽ റൂദാലിലെ റാം ഹുസില (50) ആണ് പിടിയിലായത്.
ബുധനാഴ്ച രാത്രി 10:45ന് ആറാട്ടുപുഴ ദേവീക്ഷേത്രം അംഗനവാടി റോഡിൽ പുതുവന പുത്തൻവീട്ടിൽ നിന്നാണ് ലഹരിവസ്തു കണ്ടെടുത്തത്. ഇതര സംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ ലഹരി സൂക്ഷിച്ചു വച്ചിരിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
പോളിത്തീൻ കവറിനുള്ളിൽ നിന്ന് ഗുളിക രൂപത്തിലാണ് കഞ്ചാവ് കലർന്ന മിഠായി കണ്ടെടുത്തത്. 200 ഗ്രാം വീതം വരുന്ന ചെറിയ പാക്കറ്റുകൾ അഞ്ചു കവറിലായി ബ്രൗൺ പേപ്പറിൽ പൊതിഞ്ഞ നിലയിലായിരുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്തു.