ഒറ്റപ്പാലത്ത് നിന്നും കാണാതായ അമ്മയെയും കുഞ്ഞുങ്ങളെയും കണ്ടെത്തി
Thursday, April 10, 2025 12:11 AM IST
പാലക്കാട്: ഒറ്റപ്പാലത്ത് നിന്നും കാണാതായ അമ്മയെയും കുഞ്ഞുങ്ങളെയും കണ്ടെത്തി. ഒറ്റപ്പാലം തോട്ടക്കര സ്വദേശിയുടെ ഭാര്യയെയും രണ്ടു മക്കളെയും ചൊവ്വാഴ്ച മുതലാണ് കാണാതായത്.
തൃപ്പൂണിത്തുറയിൽ നിന്നും ബുധനാഴ്ച രാത്രിയാണ് ഇവരെ കണ്ടെത്തിയത്. കുടുംബാംഗങ്ങളും പോലീസും ഇവര്‍ക്കായി അന്വേഷണം നടത്തുന്നതിനിടെയാണ് കണ്ടെത്തിയത്. മൂവരും സുരക്ഷിതരെന്ന് ഒറ്റപ്പാലം പോലീസ് അറിയിച്ചു.
ഇവരെ കാണാതായത് സംബന്ധിച്ച് കുടുംബാംഗങ്ങള്‍ പോലീസിൽ പരാതി നൽകിയിരുന്നു. ചൊവ്വാഴ്ച ഒറ്റപ്പാലത്തെ വീട്ടിൽ നിന്ന് ഭര്‍ത്താവിന്റെ പട്ടാമ്പിയിലേ വീട്ടിലേക്ക് പോയതായിരുന്നു മൂവരും. വീട്ടിലെത്തായതായതോടെയാണ് ബന്ധുക്കള്‍ അന്വേഷണമാരംഭിച്ചത്.