തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല​യി​ല്‍ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക്ര​മി​ച്ച പ്ര​തി​ക​ൾ പി​ടി​യി​ൽ. കൊ​ല്ലം പേ​ര​യം സ്വ​ദേ​ശി ജോ​മോ​ന്‍, പ​ട​പ്പ​ക്ക​ര സ്വ​ദേ​ശി കെ​വി​ന്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഹെ​ലി​പ്പാ​ടി​ല്‍ ചൊ​വ്വാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം ഹെ​ലി​പാ​ടി​ല്‍ ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ട​യി​ൽ മ​ദ്യ​ല​ഹ​രി​യി​ലെ​ത്തി​യ പ്ര​തി​ക​ൾ സ്ത്രീ​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി സം​സാ​രി​ക്കു​ക​യും അ​ത് ചോ​ദ്യം ചെ​യ്ത ഭ​ര്‍​ത്താ​വി​നെ​യും ബ​ന്ധു​വി​നെ​യും മ​ര്‍​ദി​ക്കു​ക​യു​മാ​യി​രു​ന്നു.

വ​ർ​ക്ക​ല ഹെ​ലി​പാ​ടി​ലു​ള്ള പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. രാ​ത്രി ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ടൂ​റി​സം പോ​ലീ​സും , വ​ർ​ക്ക​ല പോ​ലീ​സും ചേ​ർ​ന്ന് പ്ര​തി​ക​ളെ പി​ടി​കൂ​ടി. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.