കോ​ഴി​ക്കോ​ട്: ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് ത​ട്ടി​പ്പ് കേ​സി​ല്‍ ക​മ്പ​നി ചെ​യ​ര്‍​മാ​നും മു​ന്‍ എം​എ​ല്‍​എ​യു​മാ​യ എം.​സി ക​മ​റു​ദ്ദീ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ടി.​കെ പൂ​ക്കോ​യ ത​ങ്ങ​ളും എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ക​സ്റ്റ​ഡി​യി​ല്‍. തി​ങ്ക​ളാ​ഴ്ച​യാ​ണ് ഇ​രു​വ​രേ​യും ഇ​ഡി ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്.

നേ​ര​ത്തേ കേ​സി​ല്‍ ക​മ​റു​ദ്ദീ​ന്‍റെ​യും പൂ​ക്കോ​യ ത​ങ്ങ​ളു​ടേ​യും അ​ട​ക്കം സ്വ​ത്തു​ക്ക​ള്‍ ഇ​ഡി ക​ണ്ടു​കെ​ട്ടി​യി​രു​ന്നു. 19.6 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ളാ​യി​രു​ന്നു ക​ണ്ടു​കെ​ട്ടി​യ​ത്.

ക​മ​റു​ദ്ദീ​ന്‍റെ​യും പൂ​ക്കോ​യ ത​ങ്ങ​ളു​ടേ​യും പു​റ​മേ ഇ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍, ബി​സി​ന​സ് പ​ങ്കാ​ളി​ക​ള്‍ എ​ന്നി​വ​രു​ടെ പ​ല​യി​ട​ത്താ​യു​ള്ള ഭൂ​മി​യും കെ​ട്ടി​ട​ങ്ങ​ളു​മ​ട​ക്ക​മു​ള്ള സ്വ​ത്തു​ക്ക​ളും ഇഡി ക​ണ്ടു​കെ​ട്ടി​യി​രു​ന്നു. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ ത​ട​യ​ല്‍ നി​യ​മ​പ്ര​കാ​ര​മാ​യി​രു​ന്നു ന​ട​പ​ടി.

കേ​ര​ള പോ​ലീ​സ് കാ​സ​ര്‍​കോ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത 168 കേ​സു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ഡി അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. പൊ​തു​ജ​ന​ങ്ങ​ളി​ല്‍ നി​ന്ന് നി​ക്ഷേ​പം സ്വീ​ക​രി​ക്കാ​ന്‍ ഫാ​ഷ​ന്‍ ഗോ​ള്‍​ഡി​ന് അ​ധി​കാ​ര​മി​ല്ലെ​ന്ന് ഇ ​ഡി ക​ണ്ടെ​ത്ത​യി​രു​ന്നു.

ഓ​ഹ​രി​യാ​യും വാ​യ്പ​യാ​യു​മാ​ണ് പ​ണം സ്വ​രൂ​പി​ച്ച​ത്. പ്ര​തി​ക​ള്‍ ഈ ​പ​ണ​മെ​ടു​ത്ത് സ്വ​ന്തം പേ​രി​ല്‍ സ്വ​ത്തു​ക്ക​ള്‍ വാ​ങ്ങു​ക​യും പി​ന്നീ​ട് അ​വ വി​ല്‍​ക്കു​ക​യോ കൈ​മാ​റ്റം ചെ​യ്യു​ക​യോ ചെ​യ്‌​തെ​ന്നു​മാ​ണ് ഇ ​ഡി​യു​ടെ ക​ണ്ടെ​ത്ത​ല്‍.