ഐപിഎൽ: രാജസ്ഥാന് ടോസ്, ഗുജറാത്ത് ബാറ്റ് ചെയ്യും
Wednesday, April 9, 2025 7:13 PM IST
അഹമ്മദാബാദ്: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബൗളിംഗ് തെരഞ്ഞെടുത്തു. അഹമ്മദാബാദിനെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ 7.30 മുതലാണ് മത്സരം.
ഒരു മാറ്റവുമായിട്ടാണ് രാജസ്ഥാന് ഇറങ്ങുന്നത്. വാനിന്ദു ഹസരങ്കയ്ക്ക് പകരം ഫസല്‍ഹഖ് ഫാറൂഖി ടീമിലെത്തി. ഗുജറാത്ത് മാറ്റമൊന്നും വരുത്തിയിട്ടില്ല.
ഗുജറാത്ത് ടൈറ്റന്‍സ് പ്ലേയിംഗ് ഇലവൺ: സായ് സുദര്ശന്, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, ഷാരൂഖ് ഖാന്, രാഹുല്‍ ടെവാതിയ, റാഷിദ് ഖാന്, രവിശ്രീനിവാസന്‍ സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, ഇഷാന്ത് ശര്‍മ.
രാജസ്ഥാന് റോയല്‍സ് പ്ലേയിംഗ് ഇലവൺ: യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ് (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), നിതീഷ് റാണ, റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്മെയര്‍, ധ്രുവ് ജുറെല്‍, ജോഫ്ര ആര്‍ച്ചര്‍, മഹേഷ് തീക്ഷണ, ഫസല്‍ഹഖ് ഫാറൂഖി, സന്ദീപ് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡെ.