എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരനു മേൽ സഹയാത്രികൻ മൂത്രമൊഴിച്ചതായി പരാതി
Wednesday, April 9, 2025 6:36 PM IST
ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരനു മേൽ സഹയാത്രികൻ മൂത്രമൊഴിച്ചതായി പരാതി. ഡൽഹി-ബാങ്കോക്ക് AI 2336 വിമാനയാത്രയ്ക്കിടെയാണ് സംഭവമുണ്ടായത്.
പലതവണ യാത്രക്കാരന് മുന്നറിയിപ്പ് നൽകിയെങ്കിലും യാത്രക്കാരൻ ചെവിക്കൊണ്ടില്ലെന്ന് ജീവനക്കാർ പറഞ്ഞു. വിഷയം പരിശോധിക്കാനും നടപടിയെടുക്കാനും സ്റ്റാൻഡിംഗ് കമ്മിറ്റി വിളിച്ചു കൂട്ടുമെന്ന് എയർ ഇന്ത്യ അറിയിച്ചു.
വിഷയത്തിൽ പാലിക്കേണ്ട എല്ലാ നടപടിക്രമങ്ങളും എയർ ഇന്ത്യ പാലിച്ചുവെന്ന് എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി. വിഷയം ഡിജിസിഎയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും എയർ ഇന്ത്യ അറിയിച്ചു.