മ​ല​പ്പു​റം: വ​ഖ​ഫ് ഭേ​ദ​ഗ​തി നി​യ​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് സോ​ളി​ഡാ​രി​റ്റി, എ​സ്ഐ​ഒ സം​ഘ​ട​ന​ക​ൾ ന​ട​ത്തി​യ കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള മാ​ർ​ച്ചി​ൽ വ​ൻ സം​ഘ​ർ​ഷം. എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ സ​മ​ര​ക്കാ​രും പോ​ലീ​സും ഏ​റ്റു​മു​ട്ടി.

പോ​ലീ​സ് അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. വി​മാ​ന​ത്താ​വ​ളം ഉ​പ​രോ​ധി​ക്കു​മെ​ന്നാ​യി​രു​ന്നു സ​മ​ര​ക്കാ​ർ പ​റ​ഞ്ഞി​രു​ന്ന​ത്. മാ​ർ​ച്ച് വി​മാ​ന​ത്താ​വ​ള റോ​ഡ് ഉ​പ​രോ​ധി​ച്ച​തോ​ടെ പോ​ലീ​സ് ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ച് ത​ട​ഞ്ഞു.

എ​ന്നാ​ൽ, യാ​ത്ര​ക്കാ​രെ സ​മ​ര​ക്കാ​ർ ത​ട​ഞ്ഞ​തോ​ടെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി ഉ​പ​യോ​ഗി​ച്ചു. ഗ്ര​നേ​ഡ് ഉ​പ​യോ​ഗി​ച്ചും സ​മ​ര​ക്കാ​രെ നീ​ക്കാ​ൻ ശ്ര​മി​ച്ചു. ചി​ല സ​മ​ര​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു. തു​ട​ര്‍​ന്ന് നേ​താ​ക്ക​ളു​മാ​യി പോ​ലീ​സ് ച​ര്‍​ച്ച ന​ട​ത്തി. തു​ട​ർ​ന്ന്, സ​മാ​ധാ​ന​പ​ര​മാ​യി സ​മ​രം ചെ​യ്യാ​ന്‍ പോ​ലീ​സ് അ​നു​മ​തി ന​ല്‍​കി.