പെരുമ്പാവൂരിൽ പെണ്‍സുഹൃത്തിന്റെ വീടിനുനേരെ ആക്രമണം; യുവാവ് അറസ്റ്റിൽ
Wednesday, April 9, 2025 4:51 PM IST
കൊച്ചി: പെരുമ്പാവൂരിൽ പെണ്‍സുഹൃത്തിന്റെ വീട് ആക്രമിച്ച യുവാവ് അറസ്റ്റിൽ. കൊല്ലം സ്വദേശി അനീഷ് ആണ് അറസ്റ്റിലായത്. ഇയാൾ യുവതിയുടെ വീടിനും വാഹനത്തിനും തീവയ്ക്കുകയായിരുന്നു.
പെരുമ്പാവൂർ ഇരിങ്ങോളിലാണ് സംഭവം. യുവതി യുവാവുമായുള്ള സൗഹൃദത്തിൽ നിന്നും പിന്മാറിയതാണ് പ്രകോപനകാരണമെന്ന് പോലീസ് പറഞ്ഞു.
യുവതിയുടെ മറ്റൊരു സുഹൃത്തിന്റെ വാഹനം പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ അനീഷിനെ പെരുമ്പാവൂർ പോലീസാണ് അറസ്റ്റ് ചെയ്തത്.