കണ്ണൂരിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ
Wednesday, April 9, 2025 2:57 PM IST
കണ്ണൂർ: എളയാവൂരിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. മാവിലായി സ്വദേശി സുനിൽ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്.
കുടുംബ പ്രശ്നത്തെ തുടർന്നു സുനിലും ഭാര്യ പ്രിയയും തമ്മിൽ പിണങ്ങി കഴിയുകയായിരുന്നു. പ്രിയ പ്രിയയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
ചൊവ്വാഴ്ച ജോലി കഴിഞ്ഞു വീട്ടിലേക്കുവരുന്നതിനിടെ പ്രിയയെ സുനിൽ കുമാർ ഓട്ടോ ഇടിച്ച് വീഴ്ത്തുകയായിരുന്നു. തുടർന്നു കൈയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചു. ഇതിനിടെ പ്രിയ ഓടി സമീപത്തെ വീട്ടിലേക്ക് രക്ഷപ്പെട്ടുകയായിരുന്നു.